മുമ്പൊരിക്കൽ പറഞ്ഞല്ലോ മനസ്സ് കൊണ്ട്
കണക്ക് കൂട്ടുന്നത് കണ്ട് അത്ഭുതപ്പെട്ട അതേ അമേരിക്കൻ സഹപ്രവർത്തകൻ ഞാൻ പഠിച്ച ഡിഗ്രി
എന്താണെന്ന് ഒരിക്കൽ ചോദിച്ചിരുന്നു. ഫിസിക്സ് ആണെന്ന് പറഞ്ഞതോടെ അദ്ദേഹത്തിന് എന്നോട്
വലിയ ബഹുമാനമായി. കേരളത്തിലെ അന്നത്തെ കാര്യം ഞാൻ പറയാതെ മലയാളികൾക്ക് അറിയാമല്ലോ.
പക്ഷേ അദ്ദേഹത്തിന്റെ അന്നത്തെ സംശയം ഫിസിക്സ് പഠിച്ച ഞാൻ എന്തിന് കമ്പ്യൂട്ടർ രംഗത്തേക്ക്
വന്നുവെന്നുള്ളതാണ്, വെറുതെ വേറെ ഒരു ഡിഗ്രി പഠിച്ചു ...അങ്ങനെ പറയുന്നതിനിടയിൽ ഞാൻ
പറഞ്ഞു : "ജോലി ലഭിക്കേണ്ടേ സുഹൃത്തേ ... പിന്നെ ഇതെല്ലാം കണക്ക് തന്നെയല്ലേ
...എല്ലാം കണക്ക് എന്നാണ് എനിക്ക് കിട്ടിയ ഉപദേശം…"
"നിങ്ങൾ എന്താ ഈ പറയുന്നത് ....ഫിസിക്സ്
പഠിച്ച ആർക്കും ജോലി കിട്ടാതിരിക്കില്ല...."
അദ്ദേഹത്തിന്റെ നാട്ടിൽ ഒരു യൂണിവേഴ്സിറ്റിയിൽ
ആകെ വിരലിൽ എണ്ണാവുന്നവർ മാത്രമാണ് ഫിസിക്സ് പഠിക്കുന്നത്. അദ്ദേഹത്തിന്റെ സംശയത്തിന്
കാരണമതാണ്.
അടിക്കുറിപ്പ് : ഏത് വിഷയവും
താല്പര്യത്തോടെ ആവേശത്തോടെ വിവേകത്തോടെ പഠിക്കുന്നവർക്ക് ജോലി ലഭിക്കാതിരിക്കില്ല.
മുകളിൽ പറഞ്ഞത് ചെറിയ ഒരു സംഭാഷണ ഓർമ്മ കുറിപ്പ് മാത്രമാണ്. തീർച്ചയായും ചില കാലഘട്ടങ്ങളിൽ
ചില വ്യവസായവുമായി ബന്ധപ്പെട്ട ജോലി അവസരങ്ങൾ കൂടുതൽ തന്നെയാണെന്ന സത്യം മറക്കുന്നില്ല.
No comments:
Post a Comment